കൊയിലാണ്ടി നഗരസഭ തെയ്യമ്പാടി – കാനാച്ചേരി റോഡ് നാടിന് സമർപ്പിച്ചു
.
കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ പുതുതായി നിർമ്മിച്ച തെയ്യമ്പാടി – കാനാച്ചേരി റോഡ് നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2025 – 26 പദ്ധതിയിൽ ഉൾപ്പെടുത്തി 7.5 ലക്ഷംരൂപ ചിലവഴിച്ചാണ് കേൺഗ്രീറ്റ് റോഡ് നിർമ്മിച്ചത്. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദൃശ്യ, വാർഡ് കൌൺസിലർ വി.കെ രേഖ, കൌൺസിലർ പി.എം ബിജു, മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, മുൻ കൌൺസിലർമാരായ എം. നാരായണൻ മാസ്റ്റർ, എം.വി ബാലൻ എന്നിവർ സംബന്ധിച്ചു.




