KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ കിഴക്കയിൽ കെ നാരായണൻ (82) നിര്യാതനായി

.

മേപ്പയ്യൂർ: കിഴക്കയിൽ കെ നാരായണൻ (82) നിര്യാതനായി. സിപിഐ(എം) ഹൈസ്കൂൾ ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി താലൂക്ക് സീനിയർ സിറ്റിസൺ സഹകരണ സംഘത്തിൻ്റെ ഡയറക്ടർ, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവ്, സിപിഐ(എം) മഠത്തും ഭാഗം മുൻ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ
പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക, പരേതയായ മീനാക്ഷി. മക്കൾ: കെ രാജീവൻ (സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, കൊയിലാണ്ടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗം, മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്) വിനോദൻ, കെ ബിജു (ദുബായ്) സുർജിത്ത്.

മരുമക്കൾ: സ്മിത (ചീഫ് എക്കൌണ്ടൻ്റ്, മേപ്പയ്യൂർ ടൗൺ ബാങ്ക്), ശുഭ എം മുതുവണ്ണാച്ച, ഹൈമ പി ചാലിക്കര, സഹോദരങ്ങൾ: കെ കുഞ്ഞിരാമൻ (സിപിഐഎം മുൻ ഏരിയ സെക്രട്ടറി, മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെയും,
മേലടിബ്ലോക് പഞ്ചായത്തിൻ്റെയും മുൻപ്രസിഡണ്ട്. കെ ശങ്കരൻ (ഹെൽബ ഫുഡ് പ്രോഡക്സ്) പരേതരായ കല്യാണി (കീഴരിയൂർ) സി എം നാരായണി
(കായണ്ണ)

Share news
error: Content is protected !!