KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ജീവതാളം – സുകൃതം ജീവിതം പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭ ജീവതാളം -സുകൃതം ജീവിതം പദ്ധതിക്ക് തുടക്കമായി. സമ്പൂർണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പരിപാടിയായ ജീവതാളം
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ട് രൂപകൽപ്പന ചെയ്ത പദ്ധതിയാണ്.
ജീവതാളം പദ്ധതിയുടെ നഗരസഭ തല ഉത്ഘാടനം കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര ടീച്ചർ, പ്രജില. സി, കെ. ഷിജു മാസ്റ്റർ, ഇ കെ. അജിത്ത് മാസ്റ്റർ, നിജില. പി. കെ കൗൺസിലർമാരായ വി.പി ഇബ്രാഹീം, സിന്ധു സുരേഷ് മെഡിക്കൽ ഓഫീസർ മാരായ ഡോ. വിനോദ്. വി, ഡോ. അനി പി. ടി, ഡോ. സ്വപ്ന സി.ഐ, സി ഡി എസ് സൂപ്പർവൈസർ സബിത. സി ഡി എസ് ചെയർ പേഴ്സസൻ മാരായ ഇന്ദുലേഖ എം പി. വിപിന കെ. കെ. നഗരസഭ സുപ്രണ്ട്. ബീന. കെ. കെ, നഗരസഭ എച്ച് ഐ. മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
ജീവതാളം ജില്ലാ നോഡൽ ഓഫീസർ ഡോ. നീതു ജോൺ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജോസ്. എ.ജെ, എന്നിവർ ഉത്ഘാടനത്തിന് ശേഷം ജീവതാളം പദ്ധതി സംബന്ധിച്ച് ക്ലാസ്സുകൾ നൽകി. പരിപാടിയിൽ നഗരസഭ കൗൺസിലർമാർ. ആരോഗ്യവകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ, സി.ഡി.എസ്. അംഗങ്ങൾ, അംഗനവാടി ടീച്ചർമാർ. പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പടം.. കൊയിലാണ്ടിയിൽ ജീവതാളം പദ്ധതി എം.എൽ.എ.കാനത്തിൽ ജമീല ഉൽഘാടനം ചെയ്യുന്നു.