ശ്രീഗുരുജി വിദ്യാലയത്തിൽ അഗ്നിഹോത്ര പഠനം ആരംഭിച്ചു.

ശ്രീഗുരുജി വിദ്യാലയത്തിൽ അഗ്നിഹോത്ര പഠനം ആരംഭിച്ചു. വൈദിക ധർമ്മത്തിന്റെ അടിസ്ഥാന യജ്ഞമായ അഗ്നിഹോത്രം വിദ്യാർത്ഥികൾ സ്വായത്തമാക്കുന്നതിനു വേണ്ടി ആരംഭിച്ച ക്ലാസ് കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ. വി സിന്ധു ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ. കെ മുരളി അദ്ധ്യക്ഷത വഹിച്ചു.

വിദ്യാലയങ്ങളിലടക്കം ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മനസ്സിനെ ശക്തിപ്പെടുത്തി മറ്റൊരു സാമൂഹിക തിന്മകളിലേക്കും പോകാതെ അവരുടെ ഉന്നമനം ലക്ഷ്യം വെച്ച്, അഗ്നിയെപ്പോലെ ആരാലും മലിനമാക്കപ്പെടാതെ വൈദിക സംസ്കാരം കൈമുതലാക്കി മുന്നേറാൻ പ്രചോദനം നൽകുക എന്ന ഉദ്ദേശത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. വിദ്യാലയ സിക്രട്ടറി ടി. എം രവീന്ദ്രൻ സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.
Advertisements

