KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫയർസ്റ്റേഷനിൽ ഫയർഫോഴ്സ് ഡേ ആചരിച്ചു

കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഫയർഫോഴ്സ്  ഡേ ആചരിച്ചു. 1944 ഏപ്രിൽ 14 ന് മുംബൈ ഷിപ്പിയാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ വീരമൃത്യുവരിച്ച 71 സേനാംഗങ്ങൾക്കുള്ള ആദരവായിട്ടാണ് ഏപ്രിൽ 14ന് ഇന്ത്യയിൽ ഫയർ ഫോഴ്സ്  ഡേ ആചരിക്കുന്നത്. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ ഉദ്ഘാടനവും പതാക ഉയർത്തലും നിർവഹിച്ചു. ASTO പ്രമോദ് പി കെ  അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സമൂഹത്തിലെ ഓരോ വ്യക്തിക്കും സുരക്ഷിതത്വബോധവും അപകടകരമായ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിലും ഫയർഫോഴ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സ്റ്റേഷനിലെ വാഹനങ്ങളുടെ റാലിയും നടത്തി. ഫയർഫോഴ്സ് ഡേ പ്രമാണിച്ച് ഒരാഴ്ച്ചനീളുന്ന വാരാഘോഷം നടത്താൻ തീരുമാനിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ പ്രദീപ്, പി കെ ബാബു, മജീദ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റിനീഷ് പി കെ, ജിനീഷ് കുമാര്‍, സിജിത് സി, ഹോംഗാർഡ് ഓംപ്രകാശ്, സിവിൽ ഡിഫെൻസ് വളണ്ടിയര്‍ ഷാജി പി, ആപ്തമിത്ര അംഗം റാഫി, ബേബി എന്നിവർ സംസാരിച്ചു.