KOYILANDY DIARY.COM

The Perfect News Portal

വിഷു തിരക്കിനിടയിൽ ടിപ്പർ ലോറി കേടായി. കൊയിലാണ്ടിയിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു നീണ്ട

കൊയിലാണ്ടി: നഗരമധ്യത്തിൽ ഈസ്റ്റ് റോഡ് ജംഗ്ഷന് സമീപം ടിപ്പർ ലോറി കേടായി. മണിക്കുറുകൾ നീണ്ട ഗതാഗത കുരുക്ക്. വിഷു തിരക്കിനിടയിൽ ആണ് നഗരമധ്യത്തിൽ കൂറ്റൻ ബെൻസ് ടിപ്പർ ലോറി കേടായത്. വൈകീട്ട് 3.30 ഓടെയാണ് സംഭവം. വഗാർഡ് കമ്പനിയുടെ ടിപ്പർ ലോറിയാണ് ബ്രേക്ക് ഡൗണായത്. ഇതൊടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി.

വിഷു തിരക്കിനടയിലെ ഗതാഗത കുരുക്ക് ജനങ്ങൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടായി. തെക്ക് ഭാഗത്ത് ചെങ്ങോട്ടുകാവ് വരെയും, വടക്ക് മൂടാടി വരെയും ഗതാഗതകുരുക്ക് നീണ്ടു. ഒടുവിൽ 7 മണിയോടെ ക്രെയിൻ എത്തിയാണ് കേടായ ലോറി നീക്കിയത്.

Share news
error: Content is protected !!