KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷൻ “ബാർ ഡെ കുടുബ സംഗമം” സംഘടിപ്പിച്ചു

കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “ബാർ ഡെ ‘ 23 ,കുടുബ സംഗമം നടത്തി. അഭിഭാഷകരും കുടുബാംഗങ്ങളും, ജുഡിഷ്യൽ ഓഫീസർമാരും പങ്കെടുത്തു. കുടുബ സംഗമം ജില്ലാ ജഡ്ജ് (പോക്സോ) അനിൽ ടി.പി. ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട്. അഡ്വ. സി. ജതീഷ് ബാബു അദ്ധ്യക്ഷ വഹിച്ചു.
ജ്യൂഡീഷ്യൽ ഓഫീസർമാരായ. വിശാഖ് (സബ് ജഡ്ജ്), ആമിന കുട്ടി (മുൻസിഫ്), അജികൃഷ്ണ (മജിസ്ടേറ്റ്), അഡ്വ. വി. സത്യൻ,  ജില്ലാ ജഡ്ജ് ടി.പി. അനിൽ, മുൻസിഫ് ആമിന കുട്ടി എന്നിവർക്ക് ബാർ അസോസിയേഷൻ യാത്രയയപ്പു നല്കി. യോഗത്തിൽ അഡ്വ. പി. പ്രഭാകരൻ സ്വാഗതവും. അഡ്വ. ജിഷ നന്ദിയും പറഞ്ഞു.