മയങ്ങില്ല കേരളം: ജില്ലാ തല പ്രസംഗ മത്സരം
.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി “മയങ്ങില്ല
കേരളം” എന്ന സന്ദേശം ഉയര്‍ത്തി ജില്ലാതല പ്രസംഗ മത്സരം ‘യുവശബ്ദം 2026’ ഫാറൂഖ് കോളേജില്‍ വെച്ച് നടന്നു. ലഹരിക്കെതിരെ എക്‌സൈസ്
വകുപ്പ്, കോഴിക്കോട് ജില്ലാ വിമുക്തി മിഷന്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ മുഖ്യാതിഥി ആയ കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍ സമ്മാനം വിതരണം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ് അധ്യക്ഷത വഹിച്ചു.

കോളേജ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഇന്‍ ചാര്‍ജ് ഡോ. ഷഹീദ് റംസാന്‍, സാമൂഹ്യ സന്നദ്ധ സേന കോഡിനേറ്റര്‍ ഡോ. മന്‍സൂറലി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ വഹീദാ ബീഗം, ജില്ല വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി വി ജിതേഷ് എന്നിവർ സംസാരിച്ചു.
സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ വി എ ആൻസിയാണ് ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഫാറൂഖ് കോളേജിലെ ടി എം അബ്ദുല്‍ ബാസിത് രണ്ടാം സ്ഥാനവും മീഞ്ചന്ത ഗവ ആര്‍ട്‌സ് & സയന്‍സ് കോളേജ് സി റമിഷ മൂന്നാം സ്ഥാനവും നേടി.



