ഐ ടിഐ അണേല കടവ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

കൊയിലാണ്ടി : ഐ ടിഐ അണേല കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 108-ാം ബൂത്ത് കമ്മിറ്റി ഐ.ടി.ഐ. ബസ്സ് സ്റ്റോപ്പിന് സമീപം വാഴനട്ട് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധധർണ്ണ ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു.

നഗരസഭയും സംസ്ഥാന സർക്കാരും ധൂർത്തടിച്ചത് കാരണം വികസനത്തിന് ആവശ്യമായ പണം കണ്ടെത്താൻ സാധിക്കുന്നില്ലന്ന് എസ് ആർ ജയ്കിഷ് ആരോപിച്ചു. യോഗത്തിൽ എൻ സി ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. ടി കെ ബാലൻ കൗൺസിലർമാരായ കെ.കെ. വൈശാഖ്, വി. കെ. സുധാകരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ. മുകുന്ദൻ, ജില്ലാ കമ്മിറ്റി അംഗം എ, പി, രാമചന്ദ്രൻ മണ്ഡലം ട്രഷറർ ഒ മാധവൻ കർഷക മോർച്ച വൈസ് പ്രസിഡണ്ട് ടി.കെ. പ്രേമൻ നടേരി മേഖല സെക്രട്ടറി രാജൻ, കെ.എം സുനി, കെ ദിനേശൻ എന്നിവർ സംസാരിച്ചു.


