KOYILANDY DIARY

The Perfect News Portal

അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനെതിരെ പ്രതിഷേധം

കൊയിലാണ്ടി: അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ കൊയിലാണ്ടി നഗരം ദുർഗന്ധ പൂരിതമായിരിക്കുകയാണെന്ന് കോൺഗ്രസ്സ്  ആരോപിച്ചു. നഗരസഭയുടെ ഭരണ വൈകല്യത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ചു.
രാഷ്ട്രീയ ഇടപെടൽ നടത്തിയുമാണ് നഗരസഭ മുൻ കാലങ്ങളിൽ അംഗീകാരങ്ങൾ വാങ്ങിയതെന്നും യാതൊരുവിധ ശാസ്ത്രീയമായ ഇടപെടലും നടത്താതെയാണ് പൊതു ഇടങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. മാലിന്യ സംസ്ക്കരണ കേന്ദ്രത്തിനി സമീപത്തുകൂടെ യാത്ര ചെയ്യാൻ സാധിക്കാത്തത്രയും ദുർഗന്ധമാണ് പരക്കുന്നതെന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എം. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
Advertisements
കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം.എം. ശ്രീധരൻ, വത്സരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ, അൻജുഷ. വി. പ്രേമ, വി. വി. പത്മനാഭൻ, രാമൻ ചെറുവക്കാട്, ശരത് ചന്ദ്രൻ കെ തുടങ്ങിയവർ സംസാരിച്ചു.