KOYILANDY DIARY.COM

The Perfect News Portal

ചാക്കുകളിൽ നിറച്ച അജൈവ മാലിന്യം ദേശീയപാതയിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം തള്ളിയ നിലയിൽ

.

പയ്യോളി: ചാക്കുകളിൽ നിറച്ച അജൈവ മാലിന്യം ദേശീയപാതയിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം തള്ളി. സൂപ്പർ മാർക്കറ്റിനും ഇരിങ്ങൽ ബാങ്ക് അയനിക്കാട് ശാഖക്കും മുമ്പിലായാണ് ഇരുപതിലധിലകം ചാക്കുകളിൽ നിറച്ച മാലിന്യം നിക്ഷേപിച്ചത്. നാട്ടുകാർ പരാതി നൽകിയെങ്കിലും രാത്രി വൈകിയിട്ടും മാലിന്യം എടുത്തുമാറ്റാൻ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. 

 

കൗൺസിലർ ഇവിടെ വന്ന്‌ നോക്കുകപോലും ചെയ്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയോടെയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഗതാഗതത്തിനായി തുറന്നുനൽകാത്തയിടത്താണ്‌ മാലിന്യനിക്ഷേപം. ഗതാഗതത്തിനായി തുറന്നുകൊടുക്കാത്തതിനാൽ മാലിന്യം തള്ളുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാനുള്ള സാധ്യതയും കുറവാണ്. സമീപകാലത്തായി ദേശീയപാതയിലും പാതയോരത്തും കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ജൈവ അജൈവ മാലിന്യം തള്ളുന്നത് പതിവാകുകയാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. 

Advertisements

 

Share news
error: Content is protected !!