KOYILANDY DIARY

The Perfect News Portal

വടകര ജില്ലാ ആശുപത്രിയിൽ ഒ പി ടിക്കറ്റ് സൗകര്യം വർധിപ്പിക്കുക; യുവജനതാദൾ എസ്

കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ഒ പി ടിക്കറ്റ് കൗണ്ടർ സൗകര്യം വർധിപ്പിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പലപ്പോഴും രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട ഗതിയാണ്. ദിവസേന 1500 മുതൽ 2000 വരെ രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയിൽ ഒ പി ബ്ലോക്ക് രൂപീകരിക്കരണമെന്ന ആവശ്യം മുൻപും ഉയർന്നിട്ടുണ്ട്. പി എം ജെ വി കെ പദ്ധതിയുടെ ഭാഗമായി പുതുതായി പണികഴിപ്പിക്കാൻ പോകുന്ന കെട്ടിടസമുച്ചയത്തിലും ഒ പി ടിക്കറ്റ് കൗണ്ടറിന് പരിഗണന നൽകിയിരുന്നില്ല.
രോഗികളെ ഏറെ വലയ്ക്കുന്ന ഈ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരം ഉടൻ കണ്ടെത്തണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വിശാലിനി ഇ എം, സംസ്ഥാന വൈസ് പ്രസിഡണ്ട് രബീഷ് പയ്യോളി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ നിധിൻ എം ടി കെ, ഫായിസ് കാന്തപുരം, ജില്ലാ ട്രഷറർ ലിജിൻ രാജ് കെ പി ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അരുൺ നമ്പിയാട്ടിൽ, സാലിം എൻ കെ, മിസ്തഹ്, രാഗേഷ് വി കെ തുടങ്ങിയവർ സംസാരിച്ചു.