KOYILANDY DIARY

The Perfect News Portal

മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രത്തില്‍ ഇഫ്താർ വിരുന്നൊരുക്കി. പ്രദേശത്തെ നിരവധിയാളുകൾ വിരുന്നില്‍ പങ്കെടുത്തു. കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത് സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ നിന്നാ​ണ്.
പാറപ്പള്ളി ജുമാ അത്ത് മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് ടി.വി ജാഫർ, യുവ പാറപ്പള്ളി സെക്രട്ടറി ഷെരീഫ്, ക്ഷേത്ര രക്ഷാധികാരി പി. കണാരൻ, പ്രസിഡണ്ട് എ.വി. സത്യൻ, സെക്രട്ടറി കെ. എം. റിജേഷ്, പി. എം. സുഭാഷ്, എൻ. വി. രാകേഷ്, കെ.പി. നിശാന്ത്, ഗിരീഷ് നടുക്കണ്ടി, ശിവൻ നാണക്കണ്ടി, മേൽശാന്തി ഷാജി കുറുവങ്ങാട്, നെസ്റ്റ് ചെയർമാൻ കരുവഞ്ചേരി അബ്ദുള്ള എന്നിവർ സംസാരിച്ചു.
Advertisements