KOYILANDY DIARY.COM

The Perfect News Portal

കെ.കെ.എം.എ കുടുംബ സംരക്ഷണ പദ്ധതി: വിഹിത വിതരണം കോഴിക്കോട്ട് നടന്നു

 
.
കോഴിക്കോട്: കോഴിക്കോട് എം.എസ്.എസ് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംരക്ഷണ പദ്ധതി വിഹിത വിതരണ പരിപാടി പേരാമ്പ്ര എംഎൽ.എ അഡ്വ. ഫാത്തിമ തഹ്‌ലിയ ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ മഴ പെയ്തുകൊണ്ടിരിക്കുന്ന ചടങ്ങാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) കുടുംബ സംരക്ഷണ പദ്ധതിയെന്ന് പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹ്‌ലിയ പറഞ്ഞു. 
മനുഷ്യമനസ്സിൽ കാരുണ്യമില്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ലെന്ന് തഹ്‌ലിയ പറഞ്ഞു. വാക്കുകൾകൊണ്ട് പറയാൻ കഴിയാത്ത ഭാഷയാണ് കാരുണ്യമെന്നും, അപരന്റെ വേദന തന്റേതുകൂടിയാണെന്ന് തിരിച്ചറിയുന്നതാണ് യഥാർത്ഥ കാരുണ്യമെന്നും അവർ കൂട്ടിച്ചേർത്തു.
കെ.കെ.എം.എ മുൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി. കെയർ ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുനീർ ആമുഖഭാഷണത്തിൽ പദ്ധതിയുടെ പ്രവർത്തനമേഖലകൾ വിശദീകരിച്ചു.
മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുംമുഖം, മുൻ സി.എഫ്.ഒ മുഹമ്മദ് അലി മാത്ര, സംസ്ഥാന രക്ഷാധികാരി കെ.കെ. അബ്ദുല്ല എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഫണ്ട് മുഖ്യ രക്ഷാധികാരി സിദ്ദീഖ് ഏറ്റുവാങ്ങി.
ചടങ്ങിൽ റസാഖ് മേലടി അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. എ.വി. മുസ്തഫ സ്വാഗതവും അലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു. യു.എ. ബക്കർ, സലിം അറക്കൽ, എം.കെ. മുസ്തഫ, അബ്ദു കുറ്റിച്ചിറ, എം.സി. ഷറുദ്ദീൻ, പി.കെ. കുട്ട്യാലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Share news