KOYILANDY DIARY

The Perfect News Portal

തേയില തോട്ടങ്ങളിൽ നിലയുറപ്പിച്ച്‌ കാട്ടാനക്കൂട്ടം

മറയൂർ: മൂന്നാർ – മറയൂർ സംസ്ഥാന പാതയ്ക്ക് സമീപം നയമക്കാട് തേയില തോട്ടങ്ങളിൽ നിലയുറപ്പിച്ച്‌ കാട്ടാനക്കൂട്ടം. സഞ്ചാരികൾക്കും കാഴ്‌ചയായി. കുട്ടികളുമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ കാണാനാണ്‌ സഞ്ചാരികളുടെ തിരക്ക് ഏറുന്നത്‌. നയമക്കാട് മുതൽ എട്ടാംമൈൽ വരെയുള്ള മേഖലയിലാണ് ആനയുള്ളത്. ആൾക്കൂട്ടത്തെ കണ്ടാലും ഒട്ടും പ്രകോപിതരാകാതെ കാഴ്ചക്കായി നിന്നു കൊടുക്കുകയാണ് ആനക്കൂട്ടം. ചിത്രമെടുക്കാനും സെൽഫിയെടുക്കാനും തിരക്കുണ്ട്‌.
അതേസമയം പെരുമലയിൽ കാട്ടാനകൾ ഭീതി പടർത്തുകയാണ്‌. കാന്തല്ലൂരിൽ പെരുമല ജനവാസ മേഖലയിലാണ്‌ കാട്ടാനകളുള്ളത്‌. ഇവിടെ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം റിസോർട്ട് വളപ്പിനുള്ളിൽ കയറിയ ആനക്കൂട്ടം കൃഷി നശിപ്പിക്കുകയും മരങ്ങൾ മറിച്ചിടുകയും ചെയ്‌തു. രാത്രിയിലാണ്‌ കാട്ടാനകളുടെ വിളയാട്ടം. ഗ്രാമവാസികൾ ഭീതിയിലാണ്‌. പെരുമലയ്‌കാട്ടാനക്കൂട്ടംക്കു പുറമെ കീഴാന്തൂർ, വെട്ടുകാട് മേഖലയിലും കാട്ടാനക്കൂട്ടത്തിന്റെ ശല്യമുണ്ട്‌.
Advertisements