KOYILANDY DIARY

The Perfect News Portal

നാലു വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം, മുത്തശ്ശന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

നാലു വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം, മുത്തശ്ശന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജ് എസ്. സജികുമാറാണ് ചുനക്കര സ്വദേശിയായ 60കാരന് ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവ് കൂടാതെ 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. അഡീഷണൽ സാക്ഷി ഉൾപ്പെടെ 15 സാക്ഷികളെ വിസ്തരിച്ചും നിരവധി രേഖകൾ ഹാജരാക്കിയുമാണ് വിചാരണ പൂർത്തിയാക്കിയത്.

പ്രതിയുടെ മകൻ്റെ മക്കളാണ് പീഡനത്തിനിരയായ ഇരട്ടപെൺക്കുട്ടികൾ. അസുഖബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വന്നത്. മൂത്രമൊഴിക്കുവാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് മാവേലിക്കര സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കുട്ടികൾ ഡോക്ടറോട് പീഡന വിവരം പറയുകയായിരുന്നു.