KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

.

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30% മാർജിനിൽ സീറ്റ് വർദ്ധനയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് സീറ്റ് വര്‍ധിപ്പിച്ചത്. ഈ ജില്ലകളിലെ സ്കൂളുകളിൽ 20% മാർജിനിൽ സീറ്റ് വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% കൂടി വർദ്ധിപ്പിക്കാനും തീരുമാനിച്ചു.

Share news
error: Content is protected !!