KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; 3,680 രൂപ കുറഞ്ഞ് പവന് 1,13,240 രൂപയായി

.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. 3,680 രൂപ കുറഞ്ഞതോടെ പവന് ഇന്നത്തെ വില 1,13,240 രൂപയായി. 460 രൂപ ​ഗ്രാമിന് കുറഞ്ഞതോടെ 14,155 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില മാറിമറിഞ്ഞ് നിൽക്കുകയാണ്. ഇന്നും അതേ കാഴ്ച്ച ആണ് കാണാൻ കഴിയുന്നത്.

 

 

ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 117720 രൂപയും ഉച്ചയ്ക്ക് ശേഷം 1,16,920 രൂപ നിരക്കിലുമായിരുന്നു വ്യാപാരം നടന്നത്. ആ സ്വർണത്തിനാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉച്ചയാകുമ്പോൾ സ്ഥിതി മാറാനും സാധ്യതയുണ്ട്.

 

ജനുവരി 29നാണ് സ്വർണവിലയിലെ റെക്കോർഡ് രേഖപ്പെടുത്തിയത്. സ്വർണത്തെ വലിയ ഒരു നിക്ഷേപമായിട്ടാണ് ആളുകൾ കാണുന്നത്. ജനുവരി കണ്ടത് സ്വർണവിലയുടെ വൻ കുതിപ്പാണെങ്കിൽ ഫെബ്രുവരിയിൽ അതിനൊരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണത്തിന്റെ വിലയെ ബാധിക്കാറുണ്ട്.

Share news
error: Content is protected !!