സ്വർണവില കുറഞ്ഞു; പവന് 1,11,720 രൂപ
.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 1,11,720 രൂപയായി. ഇന്നലെയും പവൻ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് വെള്ളിനിരക്കിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 280 രൂപയും ഒരു കിലോഗ്രാമിന് 2,80,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.




