KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

.
കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു. പൂജാകർമ്മങ്ങൾക്ക് ശാന്തി മനോജ്  മുഖ്യ കാർമികത്വം വഹിച്ചു. സംഗീതം, നൃത്തം, ചിത്രരചന, സോപാന സംഗീതത്തിൻ്റെയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവവും നടത്തി. ദേശീയ അവാർഡ് ജേതാവ് സായി പ്രസാദിന്റെ ശിക്ഷണത്തിലുള്ള ചിത്രരചന വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനവും നിരവധി പേരെ ആകർഷിച്ചു. പുത്തൻ പുരയിൽ ബിജു, ഗംഗാ ശശി, ജിഷ വിനോദ്, ഷൽമ പ്രബീഷ്, സന്ധ്യാ ഷാജു, വി. മുരളീകൃഷ്ണൻ, സ്മിതാ ഉണ്ണി എന്നിവർ പങ്കെടുത്തു.
Share news