കൊല്ലം പിഷാരികാവ് ക്ഷേത്രാങ്കണത്തിൽ അവതരിപ്പിച്ച സംഗീത രഞ്ജിനി ശ്രദ്ധേയമായി
.
കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിജയദശമി ദിവസമായ ബുധനാഴ്ച കാലത്ത് കൊല്ലം പിഷാരികാവ് ക്ഷേത്രാങ്കണത്തിൽ ദേവസ്വം വക ക്ഷേത്ര കലാ അക്കാദമി അവതരിപ്പിച്ച സംഗീത രഞ്ജിനി ആസ്വാദക ഹൃദയം കവർന്നു. സംഗീതാധ്യാപകൻ അശ്വനിദേവിന്റെ കീഴിൽ സംഗീതമഭ്യസിക്കുന്ന 7 വയസ്സ് മുതൽ 70 വയസ്സു വരെയുള്ള 61 പേരാണ് സംഗീത രഞ്ജിനിയിൽ അണിനിരന്നത്. മുരളി രാമനാട്ടുകര (ഹാർമോണിയം) പ്രഭാകരൻ കൊയിലാണ്ടി, പ്രഭാകരൻ ആറാഞ്ചേരി (തബല), സുരേഷ് കൊയിലാണ്ടി (റിഥം പേഡ്) എന്നിവർ പക്കമേളമൊരുക്കി.



