സ്വർണവില വർധിച്ചു. 1,080 രൂപ വർധിച്ച് പവന് 92,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 135 രൂപ കൂടി 11,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.