KOYILANDY DIARY

The Perfect News Portal

പബ്ലിക്ക് ലൈബ്രറികൾക്ക് ഫർണ്ണിച്ചറുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: പബ്ലിക്ക് ലൈബ്രറികൾക്ക് ഫർണ്ണിച്ചറുകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതിയി (2023 -24)ൽ ഉൾപ്പെടുത്തി നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 17 ഗ്രന്ഥശാലകൾക്ക്  ഫർണ്ണിച്ചറുകൾ വിതരണം ചെയതു. വായനാ മേശ, പുസ്തക അലമാര, കസേര എന്നിവയാണ് വിതരണം ചെയ്തത്. പന്തലായനി ലൈബ്രറി ആൻഡ് റീഡിങ് റൂം (പാക്സ്) ൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ്കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അദ്ധ്യക്ഷയായി.

സമിതി അംഗങ്ങളായ വി. രമേശൻ മാസ്റ്റർ, എ. അസീസ് മാസ്റ്റർ, കേളോത്ത് വത്സരാജ്, വി. രമേശൻ മാസ്റ്റർ, മോഹനൻ നടുവത്തൂർ എന്നിവർ സംസാരിച്ചു. പി.കെ രഘുനാഥ് സ്വാഗതവും, ടി.എം. സുധാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.