KOYILANDY DIARY

The Perfect News Portal

കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഖിൽ സജീവിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിന് അഖിൽ സജീവിനെതിരെ വീണ്ടും കേസ്. വ്യാജ നിയമന തട്ടിപ്പ് കേസില്‍ പിടിയിലായ അഖില്‍ സജീവനും, യുവമോര്‍ച്ച നേതാവ് രജേഷും കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ്  കേസ്. ഇരുവരും ചേര്‍ന്ന് വ്യാജ നിയമന തട്ടിപ്പ് നടത്തുന്നതിൻറെ രണ്ടാമത്തെ കേസാണ്.