KOYILANDY DIARY

The Perfect News Portal

പയ്യോളി പഞ്ചായത്ത് മുൻ പ്രസിഡണ്ട് അയനിക്കാട് തരിപ്പയിൽ കൃഷ്ണൻ (96)

പയ്യോളി: പയ്യോളി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അയനിക്കാട് തരിപ്പയിൽ കൃഷ്ണൻ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖം കാരണംവീട്ടിൽവിശ്രമത്തിലായിരുന്നു. പഴയകാല കോൺഗ്രസ് നേതാവായിരുന്നു. 1980 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേർന്നു മൽസരിച്ചു ജയിച്ചാണ് പഞ്ചായത്ത് പ്രസിഡണ്ടാവുന്നത്.
എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ കൗൺസിലംഗവും അയനിക്കാട് ശാഖാ സ്ഥാപ കനേതാക്കളിൽ ഒരാളുമായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: പങ്കജ, പത്മിനി, സത്യനാഥൻ, രാജീവൻ. മരുമക്കൾ: രവീന്ദ്രൻ (വടകര), അനിത (അത്തോളി), സന്ധ്യ (അയനിക്കാട്), പരേതനായ മുരളീധരൻ (പയ്യോളി അങ്ങാടി).