KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കിണറ്റിൽ വീണ് മരിച്ചു

താമരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുക്കണ്ടി (50) കിണറ്റിൽ വീണ് മരിച്ചു.  വനിതാ ലീഗ് നേതാവായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിനൊടുവിൽ വീട്ടിന് പിറകുവശത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ നാട്ടുകാർ കിണറ്റിൽ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news
error: Content is protected !!