KOYILANDY DIARY

The Perfect News Portal

രാജ്യത്ത്‌ ഭരണഘടനയെ കടന്നാക്രമിക്കുന്ന ഫാസിസ്‌റ്റ്‌ ഭരണം: ടീസ്‌ത സെതൽവാദ്‌

ആലുവ ഭരണഘടനയെ കടന്നാക്രമിക്കുന്ന ഫാസിസ്‌റ്റ്‌ ഭരണമാണ്‌ ഇന്ത്യയിലേതെന്ന്‌ മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്‌. രാജ്യം ഭരിക്കുന്നവർ ഭരണഘടനയെ തകർക്കാനാണ്‌ നിരന്തരം ശ്രമിക്കുന്നതെന്നും ടീസ്‌ത പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ കൺവൻഷൻ ആലുവയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.


വർഗീയതയുടെയും വെറുപ്പിന്റെയും വിഷലിപ്‌ത രാഷ്ട്രീയം എല്ലായിടങ്ങളിലും കുത്തിവയ്ക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ രാജ്യത്തിന്റെ പലഭാഗത്തും സജീവമാണ്‌. ആർഎസ്‌എസിന്റെ രാഷ്ട്രീയ ഉപകരണങ്ങളാണ്‌ വർഗീയതയും വെറുപ്പും. ഡാർവിന്റെ പരിണാമസിദ്ധാന്തം ഉൾപ്പെടെ പാഠപുസ്‌തകങ്ങളിൽനിന്ന്‌ ഒഴിവാക്കുന്നത്‌ വർഗീയ പ്രത്യയശാസ്‌ത്ര പദ്ധതിയുടെ ഭാഗമാണ്‌. ഒഴിവാക്കലുകൾ വർഗീയതയുടെ പ്രധാന ഘടകമാണ്‌.