KOYILANDY DIARY

The Perfect News Portal

ടൂ വീലർ മോഷണം പോയതായി പരാതി

കൊയിലാണ്ടി ടൗണിലെ വ്യാപാരിയുടെ ടൂ വീലർ മോഷണം പോയതായി പരാതി. മെയിൻ റോഡിലെ വെസ്സൽ പാലസ് എന്ന സ്ഥാപനത്തിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. kL 56 – F  813 വെള്ള ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. ഇത്സംബന്ധിച്ച് വാഹന ഉടമ വി.സി നിസാർ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.