KOYILANDY DIARY.COM

The Perfect News Portal

വ്യാജ ബോംബ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിൽ

നെടുമ്പാശേരി: വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. യാത്രക്കാരിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി.

കൊച്ചി മുംബൈ വിമാനമാണ് വൈകിയത്. മുംബൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു യുവതി. തൃശൂര്‍ സ്വദേശിയാണ്. വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്. യുവതിയെ പിന്നീട്  നെടുമ്പാശ്ശേരി പൊലീസിനു കൈമാറി.

Share news
error: Content is protected !!