KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി ദിനാഘോഷവും എം.എൽ.എയുടെ സമ്മാനച്ചെപ്പ് വിതരണവും നടന്നു

.
പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി. സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷവും കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള സമ്മാനച്ചെപ്പ് വിതരണവും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്‌കൂൾ പരിസ്ഥിതി ക്ലബ് സെക്രട്ടറി ജീവൻ എസ്.ആർ. വി. രമേശൻ മാസ്റ്ററിൽ നിന്ന് പ്ലാവിൻതൈ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പ്രഭീഷ് കണാരൻകണ്ടി അധ്യക്ഷത വഹിച്ചു.
.
.
ഹരിതസേന അംഗങ്ങളായ ഷൈലജയും ശ്രീജ കെ.പി.യും കുട്ടികളുമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു. ഹെഡ്മിസ്ട്രസ് ഷംന ശ്യാംനിവാസ് സ്വാഗതം പറഞ്ഞു. റഷീദ് പുളിയഞ്ചേരി, റീജ കെ.പി., ജിൻസി എൽ.ആർ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരവും തുടർന്ന് സ്‌കൂൾതല ക്വിസ് മത്സരവും നടത്തി. അഖിൽ പി സി നേതൃത്വം നൽകി. യു പി വിഭാഗം മത്സരത്തിൽ അഹൽ കൃഷ്ണ വി ഒന്നാം സ്ഥാനവും അദ്രിനാഥ് എസ് രണ്ടാം സ്ഥാനവും ആരാധ്യ ജെ ആർ  ധ്രുവദർശ് വി എന്നിവർ മൂന്നാം സ്ഥാനവും നേടി. 
.
.
എൽ പി വിഭാഗത്തിൽ ഹാഷ്‌മിയ വി കെ ഒന്നാം സ്ഥാനവും ആൻമിയ ബിദുൽ രണ്ടാം സ്ഥാനവും നിക ലക്ഷ്‌മി പി കെ , ഹാഷ്‌മിക ഐറിൻ ബി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പരിസ്ഥിതി സന്ദേശ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുക്കുകയും ചെയ്തു.
തുടർന്ന് ഏഴാം വാർഡ് ഹരിത വാർഡ് സഭയുടെ ഭാഗമായി സ്‌കൂൾ മുറ്റത്ത് കൗൺസിലർ വി. രമേശൻ മാസ്റ്റർ വേപ്പിൻതൈ നട്ടു. കൂടാതെ ഇല്ലത്ത് താഴ പ്രവർത്തിക്കുന്ന സ്കെച്ച്‌ലൈൻ ആർക്കിടെക്റ്റ്സ് കൈമാറിയ അബ്യൂഫ്രൂട്ട് ഫലവൃക്ഷത്തൈ ഹെഡ്മിസ്ട്രസ് ഷംന ശ്യാംനിവാസ് സ്‌കൂൾ മുറ്റത്ത് നട്ടു.
സ്കെച്ച്‌ലൈൻ ആർക്കിടെക്റ്റ്സ് പ്രവർത്തകരായ ആദർശ് പി, അജീഷ് പി, സനൽകുമാർ കെ.പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളായി.
Share news
error: Content is protected !!