പരിസ്ഥിതി ദിനത്തിൽ മൂടാടിയില്‍ പ്രത്യേക ഗ്രാമസഭ നടത്തി
.
മൂടാടി: പരിസ്ഥിതി ദിനത്തിൽ മൂടാടി ഗ്രാമ പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. പരിസ്ഥിതിദിനത്തിൻ്റ പ്രാധാന്യം ഓർമപ്പെടുത്തിയും ശുചിത്വ പൂർണമായ ഗ്രാമം സാധ്യമാക്കുക എന്ന ആശയം മുൻനിർത്തിയുമാണ് പ്രത്യേക ഗ്രാമസഭ ചേർന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഹുസ്ന എ.വി. ലീല പി.കെ. സുനിത കെ.ടി. സി.ഡി.എസ് ചെയർപേഴ്‌സൺ പി.കെ. ഷിജഎന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി സുധീഷ് സ്വാഗതം പറഞ്ഞു.




