KOYILANDY DIARY.COM

The Perfect News Portal

കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബ് അടർന്നുവീണ് ജീവനക്കാരിക്ക് പരിക്ക്

​.

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണ് ജീവനക്കാരിക്ക് പരിക്ക്. പഞ്ചായത്തിലെ ജീവനക്കാരിയായ ശ്വേതയ്ക്കാണ് പരിക്കേറ്റത്. ​ശനിയാഴ്ച രാവിലെ ഓഫീസിലെത്തിജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. വലിയ ശബ്ദത്തോടെയാണ് സ്ലാബിന്റെ ഒരു ഭാഗം അടർന്ന് വീണത്. ശബ്ദം കേട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റ് ജനപ്രതിനിധികളുംഓടിയെത്തി
​അപകടത്തിൽ പരിക്കേറ്റ ശ്വേതയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ​60 വർഷത്തോളം പഴക്കമുള്ള കെട്ടിടം പലയിടത്തായി ജീർണ്ണിച്ച അവസ്ഥയിലാണുള്ളത്. കെട്ടിടത്തിൻ്റെ ബലക്ഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. 

Share news
error: Content is protected !!