KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ പൂർണ സുരക്ഷ ഉറപ്പാക്കും; മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്‌: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന്‌ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കണ്ണഞ്ചേരിയിൽ സൗത്ത് യുആർസി കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക്‌ പ്രത്യേക പരിശീലനം നൽകും. പ്രൈമറിതലത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അധ്യക്ഷനായി. തെറാപ്പി സെന്ററുകൾക്ക്‌ വാങ്ങിയ ഉപകരണങ്ങൾ കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ദിവാകരൻ ഏറ്റുവാങ്ങി. സ്ഥിരംസമിതി അധ്യക്ഷൻ പി കെ. നാസർ, കൗൺസിലർമാരായ കെ. നിർമല, രമ്യ സന്തോഷ്‌, എം ബിജുലാൽ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ്‌ കുമാർ, വിഎച്ച്‌എസ്‌ഇ എഡി വി. ആർ. അപർണ, എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ കെ. എൻ. സജീഷ്‌ നാരായണൻ, വി ടി. ഷീബ, പി പി. മനോജ്‌ എന്നിവർ സംസാരിച്ചു. ജില്ലാ കോ ഓർഡിനേറ്റർ എ കെ അബ്ദുൾ ഹക്കീം സ്വാഗതവും  ബ്ലോക്ക്‌ കോ -ഓർഡിനേറ്റർ വി പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.