KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്ഐ തിരുവോണനാളിൽ ഓണസദ്യ നൽകി

കൊയിലാണ്ടി: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണനാളിൽ ഡിവൈഎഫ്ഐ ഓണസദ്യ ഒരുക്കി. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി കഴിഞ്ഞ മൂന്ന് വർഷമായി താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാവിലെയും രാത്രിയും ”ഹൃദയപൂർവ്വം”  ഭക്ഷണം വിളമ്പുന്നത്. 
പദ്ധതിയുടെ ഭാഗമായാണ് തിരുവോണനാളിൽ  ഓണസദ്യ ഒരുക്കിയത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ്, ബി. പി. ബബീഷ്, എൻ. ബിജീഷ്, കെ. കെ. സതീഷ് ബാബു, പി. വി. അനുഷ, ദിനൂപ് സി. കെ, അഭിനീഷ് കെ, റിബിൻ, വി. എം അജീഷ് എന്നിവർ നേതൃത്വം നല്കി.