KOYILANDY DIARY

The Perfect News Portal

സഹോദരൻ്റെ ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടിയിൽ ജ്യേഷ്ഠൻ കുഴഞ്ഞ് വീണു മരിച്ചു

കൊയിലാണ്ടി: സഹോദരൻ്റെ ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടിയിൽ ജ്യേഷ്ഠൻ കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച ടെറി മാസിഡാേയുടെ (46) സംസ്കാരത്തിന് താെട്ടുമുമ്പാണ് ജ്യേഷ്ഠൻ കുഴഞ്ഞ് വീണു മരിച്ചത്. കൊയിലാണ്ടി പഴയ പോലീസ് ക്വാർട്ടേഴ്സിൽ താമസക്കാരനായ കെന്നി മാസിഡാേയാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ടെറിമസിഡാേയുടെ സംസ്കാര ശുശ്രൂഷ നടത്തുമ്പാേഴാണ് കെന്നി മാസിഡാേ കുഴഞ്ഞ് വീണത്. ഉടൻ തന്നെ  ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊയിലാണ്ടി വിക്രാന്ത് മെറ്റൽ ക്രാഫ്റ്റ് നടത്തിപ്പുകാരനായി രുന്നു. അച്ഛൻ: പരേതനായ റോണി മാസിഡോ. അമ്മ: പരേതയായ ഫില്ലസ് മാസിഡാേ. മരിച്ച കെന്നി മാസിഡാേയുടെ ഭാര്യ: ജോളി. മകൻ: ഷർമൻ മാസിഡോ. ടെറി മാസിഡാേയുടെ ഭാര്യ: ഷിൻസി. മക്കൾ: ആൻഡ്രിയ, എയിഡൻ. സഹാേദരൻ: ജെഫ്രി മാസിഡോ (ബഹറൈൻ).
Advertisements