KOYILANDY DIARY

The Perfect News Portal

ചരിത്ര ശാസ്ത്ര നിഷേധം പാഠപുസ്തകത്തിൽ: യുവകലാസാഹിതി ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി: ചരിത്ര ശാസ്ത്ര നിഷേധം പാഠപുസ്തകത്തിൽ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത ഫോക്‌ലോറിസ്റ്റ് നാസർ കാപ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗിരിജ കായലാട്ട് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ സിക്രട്ടറി അഷ്റഫ് കുരുവട്ടൂർ , ജില്ലാ പ്രസിഡണ്ട് ഡോ. ശശികുമാർ പുറമേരി , പ്രദീപ് കണിയാരിക്കൽ എന്നിവർ സംസാരിച്ചു.