പന്തലായനി വിയ്യൂർ റോഡ് അടിപ്പാത ആവശ്യം: NHAI അധികൃതർ സ്ഥലം സന്ദർശിക്കും
.
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ദേശീയപാത 66ൻ്റെ ഭാഗമായ പന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമരസമിതി നേതാക്കൾ NHAI അധികൃതരുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് സമരസമിതിയുടെ മേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു. സമരം ശ്കതമാക്കാനാണ് തീരുമാനം. വിഷയം വീണ്ടും അധികൃതരെ ബോധിപ്പിക്കാനാൻ നഗരസഭാ ചെയർപേഴ്‌സൺ യു.കെ ചന്ദ്രൻ്റെ നേതൃത്വത്തിൽ NHAI അധികൃതരുമായി വിശദമായി ചർച്ച നടത്തി. നഗരസഭ കൗൺസിലർമാരായ ഷനിത്ത്, പി.എം ബിജു, പി ചന്ദ്രശേഖരൻ എന്നിവർ അധികൃതരുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയുടെ ഭാഗമായി ഈ മാസം 10-ാം തീയ്യതിക്കുള്ളിൽ സ്ഥലം സന്ദർശിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.




