വെടിക്കെട്ടും ആർഭാടവും ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം
വെടിക്കെട്ടും ആർഭാടവും ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. അപകടം നടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമായിട്ടുണ്ട്. ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇക്കൊല്ലമുണ്ടാവുക. ചെറിയ രീതിയിൽ മാത്രമായിരിക്കും കുടമാറ്റം നടത്തുക. 15 ആനകളെ അണിനിരത്തി 15 മിനിറ്റ് മാത്രമെടുത്ത് കുടമാറ്റം നടത്താനും തീരുമാനിച്ചു.



