KOYILANDY DIARY.COM

The Perfect News Portal

പശ്ചിമേഷ്യൻ മേഖലയിലെ പ്രശ്നങ്ങൾക്ക് കേന്ദ്ര സർക്കാർ ശാശ്വത പരിഹാരം കാണണം: കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ

ഇന്ത്യാ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സേവനം നിസ്തുലമാണ്. എന്നാൽ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അശാന്തി പ്രവാസികളുടെ സുരക്ഷയെയും തൊഴിലിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് പ്രവാസികളുടെ ആശങ്കകൾ പരിഗണിച്ച്, പശ്ചിമേഷ്യൻ മേഖലയിലെ പ്രശ്നങ്ങൾക്ക് നയതന്ത്രതലത്തിലൂടെ ശാശ്വത പരിഹാരം കാണാൻ ഇന്ത്യ സർക്കാർ സജീവമായ നേതൃത്വം നൽകണമെന്ന് കെ.കെ.എം.എ (KKMA) സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. പ്രവാസികളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.
.
.
KKMA സംസ്ഥാന കമ്മിറ്റിക്ക് 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി, KK അബ്ദുല്ല, (രക്ഷാധികാരി)  അബ്ദുൽ റസാഖ് മേലടി, (പ്രസിഡൻ്റ്) എവി മുസ്തഫ, (ജന. സെക്രട്ടറി) പിവി സുബൈർ ഹാജി (ട്രഷറർ) പിഎംഎച് ബക്കർ, മൂസു രായിൻ, അബ്ദുൽ സലാം കെടി (വൈസ് പ്രസിഡൻ്റുമാർ) സലീം അറക്കൽ, സെയ്തു മുഹമ്മദ്, അബ്ദു കുറ്റിച്ചിറ (സെക്രട്ടറിമാർ) യുഎ ബക്കർ (ഓർഗനൈസിങ് സെക്രട്ടറി) ഓഡിറ്റർ പിഎംഎച്ച് കുഞ്ഞബ്ദുള്ള എന്നിവരെ തെരഞ്ഞെടുത്തു.
.
.
ബഷീർ മേലടി, ഇസ്ഹാഖ് ടിഎം, സി. കെ അബ്ദുൽ സത്താർ, എം. കെ മുസ്തഫ, മുഹമ്മദ് കുട്ടി, സിദ്ദീഖ്, ബീരാൻ കുട്ടി, ഉവൈസ് ബിൻ അബ്ദുല്ല, അലിക്കുട്ടി ഹാജി, അബ്ദുൽ ഫത്താഹ് തയ്യിൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മരണപ്പെട്ട അംഗങ്ങൾക്ക് വേണ്ടിയുള്ള ദുആ മജ്‌ലിസിന് ആർ വി അബ്ദുൽ ഹമീദ് മൗലവി നേതൃത്വം നൽകി. പ്രസിഡൻ്റ് അബ്ദുറസാഖ് മേലടി അദ്ധ്യക്ഷനായിരുന്നു. ജന സെക്രട്ടറി എവി മുസ്തഫ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!