KOYILANDY DIARY

The Perfect News Portal

ഇടുക്കിയില്‍ നവജാതശിശുവിന്റെ മരണം: അച്ഛനും അമ്മയും അറസ്റ്റിൽ

ഇടുക്കി കമ്പംമേട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ അച്ഛനും അമ്മയും  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു.  മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്.


കഴിഞ്ഞ ദിവസമാണ് ശുചിമുറിക്കുള്ളില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവത്തില്‍ കുഞ്ഞ് മരിച്ചുപോയെന്നാണ്  പറഞ്ഞിരുന്നത്.  എന്നാല്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നതാണെന്ന് ഇവര്‍ സമ്മതിച്ചു. വിവാഹത്തിന് മുന്‍പ് കുഞ്ഞ് ജനിച്ചതിനാല്‍  കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്.