KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ.യു.പി.സ്കൂളിൽ സമഗ്രാസൂത്രണ ശിൽപശാല നടന്നു.

കൊയിലാണ്ടി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ആന്തട്ട ഗവ.യു.പി.സ്കൂളിൽ സമഗ്രാസൂത്രണ ശിൽപശാല നടന്നു. ശിൽപശാലയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു.  ജനപ്രതിനിധികൾ, പാരൻറ് കൗൺസിൽ അംഗങ്ങൾ, സ്കൂൾ മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ തുടങ്ങി 80 പ്രതിനിധികൾ പങ്കെടുത്തു. സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട 25 ഉപമേഖലകളെ 8 മേഖലാ ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പു ചർച്ചയും അവതരണവും ശിൽപശാലയിൽ നടന്നു.
മുൻ വർഷത്തെ പ്രവർത്തനങ്ങൾ അധികരിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു. കെട്ടിടങ്ങളുടെ നവീകരണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ സസ്റ്റെയിനബിൾ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപയും വാഷ് റൂം, ഗേറ്റ്, മതിൽ എന്നിവ നിർമിക്കാനുളള ഫണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്തും അനുവദിച്ചിട്ടുണ്ട്.
Advertisements
 ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ചെയർ പേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽ പൊയിൽ, കെ. സുധ, ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ്, എം.കെ. വേലായുധൻ, ഡോ. എം. പത്മനാഭൻ, കെ. മധു, എ. സോമശേഖരൻ, പി. പവിത്രൻ , കുറ്റിയിൽ ശ്രീധരൻ, പി.ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു.