പാന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മിക്കുക
.
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ദേശീയപാത 66 ൻ്റെ ഭാഗമായി പന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മാണ ആവശ്യവുമായി ബഹുജനങ്ങൾ സമരം ആരംഭിച്ചു, നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങി പാർക്കുന്ന കൊയിലാണ്ടി നഗരസഭയിലെ 9, 11, 12, 14 വാർഡുകളിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ടാണ് ദേശീയ പാത നിർമ്മാണ പ്രവർത്തി നടക്കുന്നത്, തൊട്ടടുത്ത സർക്കാർ വിദ്യാലയങ്ങളായ പന്തലായനി ഗവ ഹയർ സെക്കൻഡറി സ്കൂൾ, BEM സ്‌കൂൾ പന്തലായനി എന്നീ വിദ്യാലയങ്ങളിൽ ഈ പ്രദേശത്ത് നിന്നുള്ള നിരവധി വിദ്യാർത്ഥികളുടെ പഠനമാണ് പ്രതിസന്ധിയിലാകുന്നത്.
.

.
3000ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന പന്തലായനി ഹയർ സെക്കൻഡറി സ്കൂളിൽ അസാധാരണമായ രീതിയാർ വിദ്യാർത്ഥികളുടെ കുറവാണ് സംഭവിച്ചത്, ഈ വിദ്യാലയത്തിൽ പഠിക്കുന്നത് 75% പെൺകുട്ടികളാണെന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു, ജനങ്ങളുടെ ദൈനം ദിന ജീവിതത്തിൻ്റെ ഭാഗമായ റേഷൻ കട, റെയിൽവേ സ്റ്റേഷൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബേങ്കിംങ് സ്ഥാപനങ്ങൾ, മിനി സിവിൽ സ്റ്റേഷൻ എന്നിവടങ്ങളിലേക്ക് പന്തലായനി, വിയ്യൂർ നിവാസികൾക്ക് അപ്രാപ്യമായിരിക്കുകയാണ്.
.

.
ഒരു ദുരന്ത മുഖത്ത് എത്തിച്ചേരേണ്ട ഫയർ ആൻഡ് റെസ്ക്യു വാഹനങ്ങൾ എത്തിച്ചേരാൻ നിലവിൽ വഴിയില്ലാത്ത ഭീതിജനകമായ അന്തരീക്ഷത്തിലാണ് ബഹുജനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ വിഷയത്തിൻ്റെ ഗൗരവം അവതരിപ്പിച്ചത്. കഴിഞ്ഞ 10 മാസമായി നിരവധി തവണ നഗരസഭ ചെയർ പേഴ്സൺ, വാർഡ് കൗൺസിലർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളെ സമീപിച്ചെങ്കിലും, അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് ബഹുജനങ്ങൾ അനശ്ചിത കാല പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. ബഹുജന പ്രക്ഷോഭം, നഗരസഭ ചെയർപേഴ്സൺ UK ചന്ദ്രൻ ഉദ്ഘാടനം ചെയ്തു, വാർഡ് കൗൺസിലർ ഷനിത്ത് അദ്ധ്യക്ഷനായിരുന്നു,
.

.
ജനപ്രതിനിധികളായ PM ബിജു, അഡ്വ : ഉമേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രദശ്രഖരൻ പി, രത്നവല്ലി ടിച്ചർ, ബാലൻ, ഉണ്ണി, പുകസ സെക്രട്ടറി മധു മാസ്റ്റർ എന്നിവർ സംസാരിച്ചു. KM സുമതി സ്വാഗതവും , ഷാജു നന്ദിയും പറഞ്ഞു.



