KOYILANDY DIARY

The Perfect News Portal

ബിജെപിക്ക്‌ എംപിമാരെ വിതരണം ചെയ്യാനുള്ള ശൃംഖലയായി കോൺഗ്രസ്‌ മാറി; മന്ത്രി പി രാജീവ്‌

കൊച്ചി: ബിജെപിക്ക്‌ എംപിമാരെ വിതരണം ചെയ്യാനുള്ള ശൃംഖലയായി കോൺഗ്രസ്‌ മാറിയെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസ് നേതാക്കളുടെ മക്കൾ ഓരോരുത്തരായി ബിജെപിയിലേക്ക് പോകുകയാണ്‌. കോൺ​ഗ്രസിന് വോട്ട്‌ ചെയ്യണോ അതോ പ്രലോഭനങ്ങൾക്ക്‌ വഴങ്ങാതെ എക്കാലത്തും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന മുന്നണിക്ക്‌ ഒപ്പം നിൽക്കണോ എന്ന ചോദ്യമാണ് ഉയരുന്നത്‌.

ബിജെപിക്ക് രണ്ടക്കം തികയ്ക്കാൻ കോൺ​ഗ്രസിന് വോട്ട് ചെയ്യണോ എന്ന ചിന്ത കേരളീയ സമൂഹത്തിൽ ഇപ്പോൾ ശക്തമാണ്‌. കോൺ​ഗ്രസ് അംഗങ്ങൾ ജയിച്ച് രണ്ടക്കമുണ്ടായാൽ അത് ബിജെപിയിലേക്ക് എടുക്കാമെന്ന ഉറപ്പിലായിരിക്കും രണ്ടക്കം തികയ്ക്കുമെന്ന് മോദി പറഞ്ഞത്. കോൺ​ഗ്രസ് സഹായത്തോടെ വലിയ അധ്വാനമില്ലാതെ രണ്ടക്കം തികയ്ക്കാമെന്നാകും പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.