KOYILANDY DIARY

The Perfect News Portal

കുട്ടികൾക്കായി പഠന – പെരുമാറ്റ പ്രശ്ന നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടിയിൽ കുട്ടികൾക്കായി പഠന – പെരുമാറ്റ പ്രശ്ന നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളെ അലട്ടുന്ന പഠനപ്രശ്നങ്ങളെയും, കുട്ടികളിലെ പലവിധത്തിലുള്ള പെരുമാറ്റ, സ്വഭാവപ്രശ്നങ്ങളെയും തിരിച്ചറിയുവാൻ ഈ മധ്യവേനലവധിക്കാലത്ത് നെസ്റ്റ്  ഇൻ്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കുട്ടികളിൽ കണ്ടുവരുന്ന
  • പഠനത്തിലുള്ള ശ്രദ്ധക്കുറവ്, പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥ, അക്ഷരങ്ങൾ മാറി എഴുതുക.
  • മാതാപിതാക്കളെ അലട്ടുന്ന കുട്ടികളിലെ അമിത ഫോൺ ഉപയോഗം.
  • രക്ഷിതാക്കളെ എതിർത്ത് സംസാരിക്കുക.
  • മറ്റുള്ളവർ തന്നെ മനസിലാക്കുന്നില്ല, ആർക്കും തന്നെ ഇഷ്ടമില്ല എന്ന തോന്നലുകൾ.
  • എല്ലാത്തിനെക്കുറിച്ചും സാധാരണയിൽ കവിഞ്ഞ ആകാംക്ഷ എന്നാൽ ഇത് പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കുക.
  • അനുസരണക്കുറവ്, നിരന്തരം കളവ് പറയുക.
  • ആശയവിനിമയ പ്രശ്നങ്ങൾ, അകാരണഭയം പൊതു ഇടങ്ങളിലെ ഉൾവലിയൽ
ഇത്തരം പ്രശ്നങ്ങൾ ക്യാമ്പിൽ നിർണയിക്കുന്നു.
ബുക്കിങ്ങ്: 7593066066, 7592006663
രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി: 20/04/2023