KOYILANDY DIARY

The Perfect News Portal

ട്രെയിനിന് നേരെ കല്ലേറ് യാത്രക്കാരന് പരിക്ക്

വടകര: ട്രെയിനിന് നേരെ കല്ലേറ് യാത്രക്കാരന് പരിക്ക്. വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തൽ വിനോദ (48)നാണ് പരിക്കേറ്റത്. വടകരയിലേക്കുള്ള യാത്രാ മധ്യേ പയ്യോളിക്കും ഇരിങ്ങലിനും ഇടയിലാണ് കല്ലേറുണ്ടായത്. യശ്വന്ത്പുർ എക്സ്പ്രസിൽ തിങ്കൾ പകൽ 11.45ഓടെയാണ് സംഭവം. വലതുകണ്ണിനു താഴെയാണ് പരിക്ക്‌. ഇയാളെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.