കുറുവങ്ങാട് അണേല പിലാക്കാട്ട് ഭാസ്കരൻ അനുസ്മരണം
.
കൊയിലാണ്ടി: കുറുവങ്ങാട് അണേല പിലാക്കാട്ട് ഭാസ്കരൻ അനുസ്മരണം
എൽ ജി ലിജീഷ് (CPIM ജില്ലാ കമ്മിറ്റി അംഗം) ഉദ്ഘാടനം ചെയ്തു. പി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ഷിജു മാസ്റ്റർ, അഡ്വ. കെ. സത്യൻ, എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി പി ആനന്ദൻ സ്വാഗതവും കെ റജീഷ് നന്ദിയും പറഞ്ഞു.

വൈകുന്നേരം 4 മണിക്ക് കുടുംബസംഗമം ഉദ്ഘാടനം കെ. ഭാസ്കരൻ മാസ്റ്റർ നിർവഹിച്ചു. കെ. ഷിജു മാസ്റ്റർ, എം. ബാലകൃഷ്ണൻ, വി. സുന്ദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. ജുകിൽ കുമാർ അധ്യക്ഷത വഹിച്ചു. സി പി ആനന്ദൻ സ്വാഗതവും പി ടി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.



