കൊയിലാണ്ടിയിൽ ശുചിത്വ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നടത്തി
കൊയിലാണ്ടി നഗരസഭയിലെ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് 26 ഇടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതം പറഞ്ഞു.
Advertisements
നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം (KAS), LSGD അസിസ്റ്റൻറ് ഡയറക്ടർ സരുൺ കെ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, കെ. കെ വൈശാഖ് ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ, നഗരസഭ ക്ലിൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ, നഗരസഭ എൻജിനീയർ കെ. ശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. . മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തി 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് തിരിച്ചറിയാനാവുന്ന തെളിവുകൾ സഹിതം വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% തുക പാരിതോഷികം നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില നന്ദി പറഞ്ഞു.