KOYILANDY DIARY

The Perfect News Portal

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു. കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ആരംഭിച്ച് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെ നീളുന്ന ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സർക്കാരും നഗരസഭയും ഏറ്റെടുക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. 
Advertisements
നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം (KAS), LSGD അസിസ്റ്റൻറ് ഡയറക്ടർ സരുൺ കെ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, കൗൺസിൽ പാർട്ടി ലീഡർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ, നഗരസഭ ക്ലിൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ, നഗരസഭ എൻജിനീയർ ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നഗരത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി. എംഎൽഎ കാനത്തിൽ ജമീല LIC റോഡിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത വർണ്ണശബളമായ ശുചിത്വ സന്ദേശ യാത്ര നഗരം ചുറ്റി ടൗൺഹാളിൽ സമാപിച്ചു. ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ശുചിത്വ സന്ദേശങ്ങൾ ഉയർത്തി.
കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, CDS അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ, SPC വിദ്യാർത്ഥികൾ, NCC വിദ്യാർത്ഥികൾ , ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികൾ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഫ്ലാഷ് മോബ് നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില നന്ദിയും പറഞ്ഞു.