KOYILANDY DIARY

The Perfect News Portal

മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗത സംഘം രൂപീകരണം നടത്തി.

ചിങ്ങപുരം: ഒക്ടോബർ 23, 24 തിയ്യതികളിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.എം. രജുല അധ്യക്ഷയായി.
   
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. അഖില, രണ്ടാം വാർഡ് മെമ്പർ എ.വി.ഉസ്ന, പി.ഇ.സി. ഇംപ്ലിമെൻ്റിംഗ് ഓഫീസർ സുധ ഊരാളുങ്കൽ, പി.ഇ.സി. കൺവീനർ സനിൽ കുമാർ, സ്കൂൾ മുൻ പ്രധാനാധ്യാപകരായ വീക്കുറ്റിയിൽ രവി, കെ. വിജയരാഘവൻ, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, പി. നാരായണൻ, ഒ.രാഘവൻ, മൊയ്തീൻ മനാർ, കെ.പി.പ്രഭാകരൻ, കുനിയിൽ ശ്രീനിവാസൻ, ഷംസുദ്ദീൻ കുറ്റിക്കാട്ടിൽ, വി.വി.ഷിജിത്ത്, പുഷ്പ  ഗ്രീൻവ്യൂ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും പി.ടി.എ. പ്രസിഡൻ്റ് പി.കെ. തുഷാര നന്ദിയും പറഞ്ഞു.
Advertisements
സ്വാഗത സംഘം ഭാരവാഹികളായി സി.കെ. ശ്രീകുമാർ (ചെയർമാൻ) എൻ.ടി.കെ. സീനത്ത് (ജനറൽ കൺവീനർ), ടി.എം.രജുല (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.