KOYILANDY DIARY

The Perfect News Portal

കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം എന്ന് ആരോപിച്ചാണ് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്- പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

Advertisements

ഇതിനിടെ പ്രവർത്തകരിൽ ഒരാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ട്പോയി. പിന്നാലെ കെ എസ് യു പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. പ്രവർത്തകർ പൊലീസ് ബസിന്റെ ചില്ല് തകർത്തു..